ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ട് ആരംഭിച്ച സപ്ലൈകോയുടെ മൊബൈല്‍ മാവേലി വില്‍പ്പനശാലയുടെ ഫ്ളാഗ് ഓഫ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. വില്പനശാലയുടെ ഞായറാഴ്ചത്തെ പര്യടനം അടൂര്‍ നഗരസഭാ ചെയര്മാന് ഡി. സജി അടൂര്‍ സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ പരിസരത്ത് ഫ്ളാഗ് ഓഫ് ചെയ്യും. വില്‍പ്പനശാല എത്തിച്ചേരുന്ന സ്ഥലവും സമയവും: രാവിലെ 8.30ന് ആതിരമല വല്ലാറ്റൂര്‍ സാംസ്കാരിക നിലയം, 10.15ന് ചേരിക്കല്‍ ഐടിസി ജംഗ്ഷന്, 12.15ന് മങ്ങാരം തേവാല ജംഗ്ഷന്, മൂന്നിന് കടയ്ക്കാട് ചന്ത, 5.30ന് പാറക്കര വനിതാ സൊസൈറ്റി ജംഗ്ഷന്.
