മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്തു

ആലപ്പുഴ: കഴിഞ്ഞ ആറു മാസക്കാലം ആലപ്പുഴ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാഴ്ച്ചകളുമായി സഞ്ചരിക്കുന്ന പ്രദര്‍ശനത്തിന് തുടക്കമായി. വികനസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍ എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം ചെറിയനാട് പടനിലം ജംഗ്ഷനില്‍ ജില്ലയുടെ ചുമതലുള്ള ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്തു.

വിവധ വകുപ്പുകള്‍ക്കു കീഴില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്ന വാഹനം വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.

ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന രമേഷ്, വൈസ് പ്രസിഡന്‍റ് ഷാളിനി രാജൻ, ജനപ്രതിനിധികളായ വി. കെ വാസുദേവൻ, ജി. വിവേക്, ഷൈനി ഷാനവാസ്‌, മനോജ്‌ മോഹൻ, ബിജു രാഘവൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.