മണ്ണിന്റെ പ്രത്യേകത തിരിച്ചറിഞ്ഞുള്ള ശാസ്ത്രീയമായ കൃഷിരീതിയിൽ കർഷകർ ശ്രദ്ധ ചെലുത്തണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. മണ്ണ് പര്യവേഷണ, സംരക്ഷണവകുപ്പ് സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ണിൽ ശ്രദ്ധിക്കണ്ട വിഷയങ്ങളെക്കുറിച്ച് കൃഷിക്കാരെ ബോധവത്കരിക്കുന്നതിൽ ഉദ്യോഗസ്ഥര് വേണ്ടത്ര ശ്രദ്ധ നൽകണമെന്നും മന്ത്രി പറഞ്ഞു. മണ്ണിൽ എന്താണവശ്യം എന്നറിഞ്ഞ് പരിചരിക്കണമെന്നും ഇത്തരത്തിലുള്ള പരിചരണം വഴിയാണ് ഇസ്രയേല് കൃഷിയില് മികച്ച നേട്ടം കൊയ്തതെന്നും മന്ത്രി പറഞ്ഞു. കുറച്ചു വെള്ളം ഉപയോഗിച്ച് എങ്ങനെ മണ്ണിനെ പരിപാലിക്കാമെന്നത് പഠനവിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.
മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ കൂടുതല് ബോധവത്കരിക്കുന്നതിന് ഐക്യരാഷ്ട്രസഭ 2012 മുതലാണ് ഡിസംബര് അഞ്ചിന് ലോക മണ്ണ് ദിനമായി ആചരിച്ചുവരുന്നത്. മണ്ണിന്റെ ലവണീകരണം കുറയ്ക്കുക, ഉത്പാദനക്ഷമത വര്ദ്ധിപ്പിക്കുക എന്നതാണ് ഈ വര്ഷത്തെ ലോക മണ്ണ് ദിന സന്ദേശം.
പെരുമാട്ടി അയ്യപ്പന്ക്കാവ് എ.എസ് ഓഡിറ്റോറിയത്തില് നടന്ന ലോക മണ്ണ് ദിനാചരണ പരിപാടിയിൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര് അദ്ധ്യക്ഷയായി. ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുഗദാസ്, ജില്ലാപഞ്ചായത്തഗം മാധുരി പത്മനാഭന്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണകുമാര്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്‌സണ് ഷീബ രാധാകൃഷ്ണന്, ഗ്രാമപഞ്ചായത്തംഗം എസ്. വിനോദ്ബാബു അസിസ്റ്റന്റ് ഡയറക്ടര് വി.റീന, മണ്ണ് പര്യവേഷണ ഓഫീസര് കെ.എസ്. ഹൃദ്യ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ മണ്ണ് സംരക്ഷണ പ്രവര്ത്തനങ്ങള് എന്ന വിഷയത്തില് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര് താരാ മനോഹരന് പ്രഭാഷണം നടത്തി. പരിപാടിയിൽ മികച്ച കൃഷിക്കാരെ ആദരിച്ചു. ഉദ്ഘാടനപരിപാടിക്ക് ശേഷം കാര്ഷിക സെമിനാറും നടന്നു.