കോക്കൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ എച്ച്.എസ്.എ മലയാളം പാര്‍ട്ട് ടൈം ടീച്ചര്‍ (ഒഴിവ് ഒന്ന്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യതയുള്ളവര്‍ ഡിസംബര്‍ 10ന് ഉച്ചക്ക് രണ്ടിന് ഓഫീസില്‍ നേരിട്ട് ഹാജാരകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
