സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് സമഗ്രമായ ഒരു സ്വതന്ത്രപഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച കമ്മിറ്റി ഡിസംബര്‍ 15ന് രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ധര്‍മ്മടം ആണ്ടല്ലൂര്‍ കാവ്, തളിപ്പറമ്പ് ശ്രീകണ്ഠാപുരം വില്ലേജിലെ വൈക്കര വനശാസ്താക്കാവ്, പയ്യന്നൂര്‍ ആലപ്പടമ്പ തെയ്യോട് കാവ്, കാങ്കോല്‍ കാവ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് മൂന്നു മണിക്ക് പയ്യന്നൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്ന് ജില്ലയിലെ കാവുകളെ സംബന്ധിച്ച് വിവരശേഖരണം നടത്തും. പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട നിവേദനങ്ങളും സ്വീകരിക്കും.