ഇരുപത്തിയഞ്ച് വർഷം മുൻപ് നടപ്പിൽ വന്ന കേരള വനിതാ കമ്മിഷന്‍ ആക്റ്റ് കാലാനുസൃതമായി ഭേദഗതി വരുത്തുന്നതിനായി കേരള വനിതാ കമ്മിഷന്‍ വിദഗ്ധ സമിതി ചർച്ച സംഘടിപ്പിച്ചു. കേരള വനിത കമ്മിഷൻ ചെയർ പേഴ്സൺ അഡ്വ. പി. സതീദേവിയുടെ അധ്യക്ഷതയിലായിരുന്നു ചർച്ച.
ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെ സംബന്ധിച്ച് കേരള വനിതാ കമ്മിഷന്‍ എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച വിദഗ്ധ സമിതി ചര്‍ച്ചയില്‍ അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ റ്റി.എ. ഷാജി, മുന്‍ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി, കേരള വനിതാ കമ്മിഷന്റെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എ. പാര്‍വതി മേനോന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, മെമ്പർ സെക്രട്ടറി ഇൻ ചാർജ് വി.എസ്.സന്തോഷ് എന്നിവർ പങ്കെടുത്തു.

കേരള വനിതാ കമ്മിഷന്‍ ആക്റ്റ് ഭേദഗതി സംബന്ധിച്ച് കേരള വനിതാ കമ്മിഷന്‍ എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സംസാരിക്കുന്നു. കമ്മിഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ് താര, അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ റ്റി.എ. ഷാജി, മുന്‍ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, കേരള വനിതാ കമ്മിഷന്റെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എ. പാര്‍വതി മേനോന്‍ എന്നിവർ സമീപം