എറണാകുളം-ജില്ലാ പട്ടിക ജാതി വികസന വകുപ്പും എക്സ്സൈസ് വകുപ്പിന്റെ വിമുക്തി മിഷനും സംയുക്തമായി നടത്തുന്ന ലഹരിക്കെതിരെ ജനകീയ മുഖാമുഖം മരട് പ്രിയദർശിനി ഹാളിലും ഭവന സന്ദര്‍ശനം മൂത്തേടം കോളനിയിലും വെച്ചു നടത്തും. കെ. ബാബു എം. എൽ എ മുഖമുഖം പരിപാടി ഉത്‌ഘാടനം ചെയ്യും. ഡിസംബർ 19 ഞായറാഴ്ച രാവിലെ 9 മണിക്കാണ് ജനകീയ മുഖമുഖം സംഘടിപ്പിക്കുന്നത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളിൽ ജനകീയ മുഖാമുഖം പരിപാാടി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ജില്ല പട്ടികജാതി വികസന ഓഫീസ്.