ജില്ലയിലെ എല്ലാ മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്കായി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും, മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഡിസംബര്‍ 22 ന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ കാസര്‍കോട് പുതിയ സ്റ്റാന്‍ഡില്‍ ഇശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. എല്ലാ മാട്ടോര്‍ വാഹന തൊഴിലാളികളും ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് ആര്‍.ടി.ഒ എ.കെ.രാധാകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ 16 നും 59 നും ഇടയില്‍ പ്രായമുളള ഇ.പി.എഫ്, ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും ഇന്‍കം-ടാക്‌സ് പരിധിയില്‍ വരാത്തവരുമായ എല്ലാ തൊഴിലാളികളും രജിസ്‌ട്രേഷന്‍ നടത്തണം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നീ രേഖകള്‍ രജിസ്‌ട്രേഷന് ആവശ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പി.എം.എസ്.ബി.വൈ. പ്രകാരമുളള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
