ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി ജനറേറ്ററുകള്‍ സ്ഥാപിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 10 കെ.വി.എ. യും അതിനു മുകളിലും ശേഷിയുളള ജനറേറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റില്‍ നിന്ന് സുരക്ഷാ സര്‍ട്ടിഫക്കറ്റ് വാങ്ങണം. അനധികൃതമായി സ്ഥാപിച്ച ജനറേറ്ററുകള്‍ ലൈസന്‍സുളള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ മുഖേന അപേക്ഷിച്ച് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് 2022 ജനുവരി 15 വരെ അവസരമുണ്ട്. താല്‍ക്കാലിക ആവശ്യങ്ങള്‍ക്കുളള ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന് ഒരാഴ്ച മുന്‍പ് അപേക്ഷിക്കണം. വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിനുളള സുരക്ഷാ മുന്‍കരുതല്‍ നടപടികളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04994 256930.
