കേരള നോളജ് ഇക്കണോമി മിഷൻ കരിയർ ബ്രേക്ക് വന്നിട്ടുള്ള വനിതകൾക്കായി സംഘടിപ്പിച്ച തിരുവനന്തപുരം മേഖലാതല തൊഴിൽമേള തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ ഉദ്ഘാടനം ചെയ്തു. കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ മുഖ്യാതിഥിയായിരുന്നു. പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരത്തോളം വനിതകളും 40 ഓളം കമ്പനികളും പങ്കെടുത്തു.