ക്രിസ്തുമസ് പുതുവത്സരവേളയിൽ ‘ആഘോഷത്തോടൊപ്പം ആരോഗ്യം’ എന്ന സന്ദേശം പൊതു ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തേടെ ഔഷധിയുടെ മരുന്നുകളടങ്ങിയ ഗിഫ്റ്റ് ബോക്സിന്റെ വിതരണോദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി നിർവഹിച്ചു.
ആയുർവേദ മരുന്ന് നിർമ്മാണ വിപണന രംഗത്ത് ഔഷധി ശക്തമായ സാന്നിധ്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വി. ശിവൻകുട്ടി പറഞ്ഞു.
രാജ്യത്തെ പൊതുമേഖലയിലെ ഏറ്റവും വലിയ ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനമായ ഔഷധി മരുന്ന് വിതരണ രംഗത്തും ശക്തമായി ഇടപെടുമെന്ന് അധ്യക്ഷയായ വീണാ ജോർജ് പറഞ്ഞു.
ഔഷധി ബിസിനസ് ഓർഗനൈസർ 2022 ഡയറി വി.കെ. പ്രശാന്ത് എം.എൽ.എ പ്രകാശനം ചെയ്യ്തു. സെക്രട്ടേറിയറ്റ് ലയം ഹാളിൽ നടന്ന ചടങ്ങിൽ ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ് പ്രിയ, ഔഷധി എം.ഡി. രഘുനന്ദനൻ വി. മേനോൻ എന്നിവർ പങ്കെടുത്തു.