ജില്ലാ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.കോം ബിരുദം നേടിയവരും ഗവ. അംഗീകൃത പി.ജി.ഡി.സി.എ കോഴ്‌സ് പാസായവരും മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ടൈപ്പിങ് പരിജ്ഞാനമുളളവരും ആയിരിക്കണം. താത്പര്യമുളളവര്‍ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി ഏഴിന് വൈകീട്ട് അഞ്ചിനകം ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ. ജി.എസ്, 165 പി.എ.യു, മലപ്പുറം. പിന്‍ -676507 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734976.