തോപ്പുംപടി പഴയ മട്ടാഞ്ചേരി പാലത്തിന്റെ (ഹാര്‍ബര്‍ പാലം) റീ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 രാത്രി 8 മുതല്‍ ഡിസംബര്‍ 30 രാത്രി വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. ഗതാഗതം നിരോധിക്കുന്ന സമയത്ത് വാഹനങ്ങള്‍ സമാന്തര പാലമായ ബി.ഒ.ടി പാലത്തിലൂടെ സഞ്ചരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.