കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും ഇതിന് യുവാക്കളുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ ഒത്താശയുണ്ടെന്നുമുള്ള മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഇതില്‍ അടിയന്തര അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം (റൂറല്‍) ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
