വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന വയോസേവന അവാര്‍ഡ് 2021 ന് അപേക്ഷ ക്ഷണിച്ചു. വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത് / എന്‍.ജി.ഒ / മെയിന്റനന്‍സ് ട്രൈബ്യൂണല്‍ / ഹോം / വ്യക്തിഗതം (1) സ്പോര്‍ട്സ് പേഴ്സണ്‍, (2) ആര്‍ട്ട്, ലിറ്ററേച്ചര്‍, കള്‍ച്ചറല്‍ ആക്റ്റിവിറ്റീസ്, (3) ലൈഫ് ടൈം അച്ചീവ്മെന്റ് എന്നീ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തില്‍ (2 പകര്‍പ്പ് സഹിതം) ജനുവരി 10 ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാഫോമും മറ്റു വിശദാംശങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ sjd.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2343241.