കല്‍പ്പറ്റ: പട്ടിക വര്‍ഗ്ഗ മേഖലയിലെ അയല്‍ക്കൂട്ടങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട സംഗമം നടത്തി. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി സി.കെ. ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പദ്ധതികളെ താഴെ തട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ മിഷന് പരിപാടി സംഘടിപ്പിച്ചത്. പട്ടിക വര്‍ഗ്ഗ മേഖലയില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കുക, വിദ്യാഭ്യാസ മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുക, യുവജനങ്ങളെ ശാക്തീകരിക്കുക തുടങ്ങിയവയാണ് കാമ്പയ്നിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി. സാജിത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.ടി. മുരളി, കെ.പി. ജയചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
