കണിയാമ്പറ്റ: കൗമാരക്കാര്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ധാര്‍മികതയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയുള്ള ഐടി നയം ആവിഷ്‌കരിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. കണിയാമ്പറ്റ ഗവ. യു.പി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെയായിരുന്നു ക്ലാസ് മുറികള്‍ നിര്‍മ്മിച്ചത്. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ടി.ടി ചിന്നമ്മ , പി.ടി.എ പ്രസിഡന്റ് മുജീബ്, ഡി.പി.ഒ ജി.എന്‍ ബാബുരാജ്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അബ്ബാസ് പുന്നോളി, പഞ്ചായത്തംഗം റഷീന സുബൈര്‍, വിജയകുമാര്‍, അഖില സുരേന്ദ്രന്‍, ബിനു ജേക്കബ്, റൈഹാനത് ബഷീര്‍, ജയശ്രീ, ഇബ്രാഹീം കേളോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.