തിരുവനന്തപുരം: മണ്ണന്തല കേരളാദിത്യപുരത്തുണ്ടായ ബസപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എല്ലാവിധ ചികിത്സകളും സൗജന്യമായി നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതനുസരിച്ച് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, ആര്‍.എം.ഒ., എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ ആശുപത്രിയിലെത്തി വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.