കാക്കനാട് : സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണും പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് , അഡ്വർടൈസിംഗ്, ഗ്രാഫിക് ഡിസൈനിങ്, അഡ്വാൻസ്ഡ് ലാൻഡ് സർവേ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി വിജയിച്ച പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പഠനകാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസ സ്‌റ്റെപന്റ് നൽകും . ജാതിസർട്ടിഫിക്കറ്റ് ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസുമായോ കെൽട്രോൺ നോളജ് സെന്ററുകളുമായോ ബന്ധപ്പെടണം. ഫോൺ : 0484-2971400, 8590605259 ,0484-2632321.