ദേശീയ സമ്മതിദായകദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ മത്സരം നടത്തി.
എല്ലാവരെയും ഉൾക്കൊള്ളുന്ന ജനപങ്കാളിത്തത്തോടെയുള്ള തിരഞ്ഞെടുപ്പ് എന്നതായിരുന്നു വിഷയം.
കളക്ടറേറ്റിൽ നടന്ന മത്സരത്തിൽ എറണാകുളം എസ്.ആർ.വി. ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി ആഷിൻ എൻ.ഐ. ഒന്നാം സ്ഥാനം നേടി. തേവക്കൽ വിദ്യോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗാഥ ഗോപകുമാർ രണ്ടാം സ്ഥാനം നേടി. ആമി രാജു ജോൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കണ്ണമാലി ചിന്മല വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
56 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ജനുവരി 25 നാണ് ദേശീയ സമ്മതിദായക ദിനം.