കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന എസ്.സി.എ.ടു എസ്.സി.എസ്.പി ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ പദ്ധതിക്ക് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുമുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഈ മാസം 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 0468 2270908.
