സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തി പ്രാപിക്കാന്‍ നിയമ നിര്‍മ്മാണം നടക്കുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജനവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്ക് ഇടയിലും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വീടില്ലാത്തവര്‍ക്ക് വീട് ഒരുക്കാനും കൊവിഡ് കാലത്ത് ധനകാര്യ പിന്തുണ നല്‍കാനും സഹകരണ പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ ഇതേ പ്രസ്ഥാനം മികവുറ്റ പ്രവര്‍ത്തനമാണ് നടത്തുന്നത്. പണമിടപാട് മാത്രമല്ല സഹകരണ പ്രസ്ഥാനത്തിന്റേത്. സാധാരണക്കാരെ സ്പര്‍ശിക്കുന്ന വ്യത്യസ്ത മേഖലകളില്‍ സഹകരണ കൂട്ടായ്മ അനിവാര്യതയാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അത് സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

വെണ്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിര ത്തിനുള്ള ശില സ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെണ്ടര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.