സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ അവസാന ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു. അവസാന ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഫെബ്രുവരി 14 വരെയായിരുന്നു. ഒമിക്രോണിന്റെ വ്യാപനം മൂലം സ്റ്റേജ് ക്യാരിയേജുകളുടെ വരുമാനത്തിൽ ഉണ്ടായ കുറവ് പരിഗണിച്ചാണ് മന്ത്രി ഉത്തരവിട്ടത്.
