പത്തനംതിട്ട ജില്ലയില്‍ ഇന്ന് 739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 258912 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 12 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 730 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 250425 ആണ്.പത്തനംതിട്ട ജില്ലക്കാരായ 6247 പേര്‍ രോഗികളായിട്ടുണ്ട്. 6090 പേര്‍ ജില്ലയിലും 157 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2715 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
