ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കാടകം വന സത്യാഗ്രഹത്തിന്റെ സ്മരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ മാര്‍ച്ച് 7 ന് നടത്തുന്ന പരിപാടിയുടെ അനുബന്ധ യോഗം ചേര്‍ന്നു.
പരിപാടിയില്‍ മന്ത്രിമാര്‍ ജില്ലയിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി ചിത്രകാര സംഗമം, ഘോഷയാത്ര, സംഗീത ശില്‍പം, ഗസല്‍ സംഗീത സന്ധ്യ, നാടന്‍പാട്ട് എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ മുന്നോടിയായി മാര്‍ച്ച് ആറിന് ജില്ലയിലെ വിവിധ ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ സമൂഹ ചിത്രരചന നടത്തും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ വിഷയം അവതരിപ്പിച്ചു.