തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളജിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു പണികഴിപ്പിച്ച പുതിയ ബഹുനില ലബോറട്ടറി മന്ദിരത്തിന്റെ ഉദ്ഘാടനം  ഫെബ്രുവരി 16ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. രാവിലെ 11.30ന് കോളജ് ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, കോർപ്പറേഷൻ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.