തിരുവനന്തപുരം: ഇലകമണ്‍ പഞ്ചായത്തിലെ വനിതാ കര്‍ഷകര്‍ക്കുള്ള കൂണ് കൃഷി പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആര് നിര്‍വഹിച്ചു. കൂണ് കൃഷിയെക്കുറിച്ചുള്ള ബോധവത്കരണത്തിനും വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് രണ്ട് ഘട്ടങ്ങളായി നൂറ് പേര്‍ക്ക് പരിശീലനം നല്കാന് തീരുമാനിച്ചത്. ആദ്യഘട്ടത്തിലെ 50 വനിതകള്‍ക്കുള്ള പരിശീലനം കഴിഞ്ഞ ദിവസം നടന്നു. 24ന് അടുത്ത ഘട്ട പരിശീലനം നടക്കും.
ഒരു മാസം കൊണ്ട് ലാഭകരമായി വിളവെടുക്കാന്‍ കഴിയുന്ന തുടര്‍ കൃഷിരീതിയിലാണ് പരിശീലനം നല്‍കുന്നത്. കൃഷിക്കാവശ്യമായ വിത്തും അനുബന്ധ സാമഗ്രികളും സൗജന്യമായി നല്‍കും. ഇതിനായി പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 12500 രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിശീലനത്തില്‍ വിവിധ വാര്‍ഡുകളിലെ ജനപ്രതിനിധികളും കര്‍ഷകരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
