ആലപ്പുഴ: വേനല്‍ച്ചൂട് ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജമുന വര്‍ഗീസ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
—————-
? ചൂടു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം.

? തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പൈപ്പില്‍നിന്നോ ആര്‍.ഒ പ്ലാന്‍റില്‍നിന്നോ ഉള്ള വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക.

? ഉപ്പിട്ട കഞ്ഞിവെള്ളം, മോരുംവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാന്‍ സഹായകമായണ്.

? കാര്‍ബണേറ്റഡ് കൃത്രിമപാനീയങ്ങള്‍ ഒഴിവാക്കണം.

? വീട്ടില്‍ പാനീയങ്ങള്‍ തയ്യാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

? സാലഡ്, ചട്‌നി തുടങ്ങി പാചകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങളിലും തിളപ്പിച്ചാറിയ വെളളം മാത്രം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.

? പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. പഴങ്ങളുടെയും മറ്റും തൊലി/തോട് നീക്കുന്നതിന് മുന്‍പ് കഴുകാന്‍ ശ്രദ്ധിക്കുക.

? ജലദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ വശങ്ങള്‍ ഉള്‍പ്പെടെ നന്നായി തേച്ചു കഴുകുക. പാത്രം മൂടി വയ്ക്കണം. കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രം വളര്‍ത്തു മൃഗങ്ങള്‍ കടക്കാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കണം.

? ആഹാരസാധനങ്ങള്‍ ഈച്ച കടക്കാത്ത വിധം മൂടി സൂക്ഷിക്കണം.

? വയറിളക്കത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് നിര്‍ദ്ദേശാനുസരണം മരുന്നോ പാനീയ ചികിത്സയോ നടത്തണം.