കൊച്ചി: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴില്‍ നടത്തുന്ന ഓണം- ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 3 വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് കലൂര്‍ ഖാദി ടവറില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന് നിര്‍വഹിക്കും. ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ മേളയുടെ ആദ്യ വില്പന നടത്തും. സമ്മാന കൂപ്പണുകളുടെ വിതരണ ഉദ്ഘാടനം ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സോണി കോമത്ത് നിര്‍വഹിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചെസിനും ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നറുക്കെടുപ്പിലൂടെ വിജയിക്ക് ഒന്നാം സമ്മാനമായി വാഗണ്‍ ആര് കാര്‍ ലഭിക്കും. ഓഗസ്റ്റ് 24ന് മേള സമാപിക്കും.
