ബംഗ്ലാദേശ് സിനിമയിലും ജീവിതത്തിലും പുരുഷമേധാവിത്വമാണന്ന് ബംഗ്ലാദേശ് താരം അസ്മേരി ഹഖ് ബാധോൻ. 30 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സിനിമയിലും സമൂഹത്തിലും യാതൊരു പ്രസക്തിയുമില്ലാത്ത രാജ്യമാണ് തന്റേതെന്നും നിശ്ചയദാർഢ്യം കൊണ്ടാണ് സിനിമയിലെത്തിയതെന്നും അവർ പറഞ്ഞു.
പുരുഷാധിപത്യമുള്ള സമൂഹം ഇരയാക്കപ്പെട്ടവരിൽ താനും ഉൾപ്പെടുന്നുണ്ട്. അതിന്റെ അനുഭവം കൂടി ഉൾക്കൊണ്ടാണ് റഹ്ന മറിയം നൂറിൽ അഭിനയിച്ചതെന്നും രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ഇൻ കോൺവെർസേഷനിൽ പങ്കെടുക്കവെ അസ്മേരി ഹഖ് പറഞ്ഞു.മേളയുടെ ആർട്ടിസ്റ്റിക് ഡയറക്റ്റർ ബീനാപോളും പങ്കെടുത്തു.