സപ്ലൈകോ കേരളത്തിലെ കൃഷിക്കാരുടെ ബന്ധുവാണെന്നും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര് അനില്‍. ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡുമായി ചേര്‍ന്ന് സപ്ലൈകോ മാനന്തവാടിയില്‍ നിര്‍മ്മിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റേഷന്‍ ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ഒ.ആര് കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു.സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് പട്ജോഷി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, തുടങ്ങിയവര്‍ സംസാരിച്ചു.
