മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേശീയോഗ്രഥന സമ്മേളനം, സെമിനാര്‍, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.
കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള സെമിനാറും ക്വിസ് മത്സരവും മാര്‍ച്ച് 26ന് രാവിലെ 10 മുതല്‍ ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
ദേശീയോദ്ഗ്രഥന സമ്മേളനം 27ന് വൈകുന്നേരം ആറിന് ആലപ്പുഴ ബീച്ചില്‍ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, ജില്ലാ പോലീസ് സൂപ്രണ്ട് ജി. ജയദേവ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ റീഗോ രാജു തുടങ്ങിയവര്‍ പങ്കെടുക്കും.
ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാംപറമ്പില്‍ ലോകസമാധാനത്തിനായി ശരറാന്തല്‍ തെളിക്കും. തുടര്‍ന്ന് ബ്ലൂ ഡയമണ്ട് ഓര്‍ക്കസ്ട്രയും ആലപ്പുഴ സെന്‍ട്രല്‍ ക്വയറും ബ്യൂഗിള്‍ ഓഫ് പീസ് എന്ന സംഗീത പരിപാടിയും ഗാനമേളയും അവതരിപ്പിക്കും.