പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികള്‍ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി സീല്‍വച്ചു. ലേലം ചെയ്തതിന് ശേഷവും പഴയ വാടകക്കാര്‍ കടമുറി ഒഴിയാത്ത പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലിസ് സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. തടസംനിന്ന അഞ്ചോളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ കേവലം 50,000 രൂപ മാത്രം വാടകയിനത്തില്‍ ലഭിച്ചിരുന്ന പടിഞ്ഞാറത്തറ പഞ്ചായത്ത് ഇത്തണ ലേലതുകയായി ഉറപ്പിച്ചിരുന്നത് മുന്നു ലക്ഷം രൂപയായിരുന്നു. എന്നാല്‍, ഇതില്‍ എതിര്‍പ്പുള്ള അഞ്ചോളം കടയുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി പഞ്ചായത്തിന് അനുകൂല വിധി പുറപ്പെടുവിക്കുകയും ആഗസ്റ്റ് ഒന്നിനുള്ളില്‍ കടകള്‍ ഒഴിവാക്കാനും അല്ലാത്ത പക്ഷം പൊലിസ് സഹായത്തോടെ കടകള്‍ ഒഴിപ്പിക്കാനും ഉത്തരവിടുകയായിരുന്നു.
