ജില്ലാതല പട്ടയമേള, നവീകരിച്ച വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ, താലൂക്ക് എമർജൻസി ഒപ്പറേറ്റിംഗ് സെന്ററുകൾ എന്നിവയുടെ ഉദ്ഘാടനം റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ വ്യാഴാഴ്ച്ച നിർവഹിക്കും. മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ രാവിലെ 11 നാണ് പട്ടയമേളയും ബത്തേരി – വൈത്തിരി താലൂക്ക് എമർജൻസി ഒപ്പറേറ്റിംഗ് സെന്ററുകളുടെ ഉദ്ഘാടനവും.
ചടങ്ങില്‍ ഐസി ബാലകൃഷ്ണന്‍ എം എല്‍ എ അദ്ധ്യക്ഷനാകും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, രാഹുല്‍ ഗാന്ധി എം പി, എം എല്‍ എമാരായ ഒ ആര്‍ കേളു,അഡ്വ ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നടവയല്‍, അമ്പലവയല്‍, വെങ്ങപ്പള്ളി വില്ലേജ് ഓഫീസുകളുടെ നവീകരിച്ച കെട്ടിടങ്ങളും വ്യാഴാഴ്ച്ച മന്ത്രി നാടിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.