സാംസ്ക്കാരിക ഘോഷയാത്ര സംഘടിപ്പിക്കും
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ജില്ലാതല സംഘാടകസമിതി യോഗം ചേര്‍ന്നു. ഓരോ ഓഫീസുകളിലും അതാത് വകുപ്പുകള്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം സംബന്ധിച്ച പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മെയ് നാലിനു വൈകുന്നേരം നാലിന് ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി കാഞ്ഞങ്ങാട് ടൗണ്‍ മുതല്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് വരെ ഘോഷയാത്ര സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യൂത്ത് ക്ലബ്ബുകള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ ഘോഷയാത്രയുടെ ഭാഗകമാകും. നിശ്ചല,ചലന ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും.
മെയ് അഞ്ചിനു ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. മേളയിലെ മികച്ച മൂന്നു സ്റ്റാളുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ജീവന് നഷ്ടപ്പെട്ട ജില്ലയിലെ കോവിഡ് പോരാളികള്‍ക്ക് ആദരവ് അറിയിച്ചു ഒരു സ്റ്റാള്‍ ഒരുക്കാന്‍ തീരുമാനമായി. പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് മത്സര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. മേള നടക്കുന്ന ദിവസങ്ങളില്‍ കാഞ്ഞങ്ങാട് ആലാമി പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടത്തേണ്ട ഗതാഗത ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ആര്‍ടി ഒ, പോലീസ് എന്നിവരെ നിയോഗിച്ചു.