നവജാത ശിശുക്കളിൽ അന്ധതയ്ക്കു കാരണമാകുന്ന ‘റെറ്റിനോപ്പതി ഓഫ് പ്രിമച്യുരിറ്റി’ എന്ന രോഗ നിർണയത്തിന് ആവശ്യമായ ത്രി നേത്ര റെഡ് കാം നിയോ എന്ന ഉപകരണം എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചു. ടെലി മെഡിസിൻ ഹാളിൽ നടന്ന ചടങ്ങിൽ “ഹെർബൽ ഐസൊലേറ്റ്സ്” പ്രതിനിധികൾ ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)ഡോ. വി.ജയശ്രീക്ക് ഉപകരണം കൈമാറി. 15 ലക്ഷം രൂപ വില വരുന്ന ഉപകരണം ഹെർബൽ ഐസൊലേറ്റ്സ്” എന്ന സ്ഥാപനം സൗജന്യമായി നൽകിയതാണ്.
ഭാരക്കുറവിലും മാസം തികയാതെയും ജനിക്കുന്ന നവജാത ശിശുക്കളിലാണ് സാധാരണ റെറ്റിനോപ്പതി ഓഫ് പ്രിമച്യുരിറ്റി’ എന്ന രോഗം കണ്ടു വരുന്നത്. സർക്കാർ മേഖലയിൽ ജില്ലയിൽ ആദ്യമായി തുടങ്ങിയ ഈ സംരഭം പൊതുജനങ്ങൾക്ക് വളരെയധികം ഉപകാര പ്രദമാകും.