കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ നടപ്പിലാക്കുന്ന യുവജനക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.നസീമ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍മാരായ ഹണി ജോസ്, പി.എസ്.അനുപമ, ഇ.കെ. വസന്ത, മെമ്പര്‍മാരായ ആന്റണി ജോര്‍ജ്ജ്, പി.സുരേഷ്മാസ്റ്റര്‍, മുരളീദാസന്‍, അനിത ചന്ദ്രന്‍, ബിന്ദു മാധവന്‍, പുഷ്പ സുന്ദരന്‍, ജീനതങ്കച്ചന്‍, സെക്രട്ടറി കെ.എം. തോമസ്, ഹെഡ് ക്ലര്‍ക്ക് കെ.ആര്‍. സോമന്‍ എന്നിവര്‍ പങ്കെടുത്തു.