ജില്ലയിലെ റവന്യു കലോല്‍സവത്തിന് തുടക്കമായി. കല്‍പ്പറ്റ കോസ്‌മോ പൊളിറ്റന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) നിര്‍മല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷട്ടില്‍ ടൂര്‍ണമെന്റ് നടന്നു. ഇന്ന് വൈകിട്ട് നാലിന് സിവില്‍ സ്‌റ്റേഷന്‍ ഗാര്‍ഡനില്‍ പഞ്ചഗുസ്തി മത്സരം നടക്കും. 23ന് രാവിലെ 9 മുതല്‍ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ സംഗീത മത്സരങ്ങള്‍, പ്രസംഗം, മോണോ ആക്ട്, മിമിക്രി എന്നീ പരിപാടികള്‍ നടക്കും. 25ന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രചനാമത്സരങ്ങളും വൈകിട്ട് 5 മുതല്‍ എസ്.കെ.എം.ജെ ജൂവിലി ഹാളില്‍ ഏകാംഗ നാടകം, മൂകാഭിനയം എന്നീ മത്സരങ്ങളും നടക്കും. 25ന് രാവിലെ 8 മുതല്‍ മുട്ടില്‍ ഗ്രൗണ്ടില്‍ ഫുഡ്‌ബോള്‍, ക്രിക്കറ്റ് എന്നിവയും മെയ് ഒന്നിന് രാവിലെ 8 മുതല്‍ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ നൃത്ത മത്സരങ്ങളും അരങ്ങേറും. മെയ് 3ന് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്നത്.