സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ മെയ് 7 മുതല്‍ 13 വരെ നടക്കുന്ന പ്രദര്‍ശന- വിപണന മേളയുടെ പ്രചാരണാര്‍ഥം വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുജനങ്ങള്‍ക്കായി ജില്ലാതല ക്വിസ്, പോസ്റ്റര്‍- പ്രബന്ധ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഏപ്രിൽ 30 രാവിലെ 10 ന് ക്വിസ് മത്സരവും ഉച്ചയ്ക്ക് ശേഷം 2.30 ന് രചനാ മത്സരങ്ങളും മാനന്തവാടി പഴശ്ശി ലൈബ്രറിയില്‍ നടക്കും. 12 നും 22 നും ഇടയില്‍ പ്രായമുള്ളവര്‍ക്കു ക്വിസ് മത്സരത്തിലും പ്രബന്ധം, പോസ്റ്റര്‍ രചനാ മത്സരങ്ങളില്‍ പ്രായഭേദമന്യേ എല്ലാവര്ക്കും പങ്കെടുക്കാം. രചനാ മത്സരങ്ങളില്‍ ഒരിനത്തിന് മാത്രമാണ് ഒരാള്‍ക്ക് പങ്കെടുക്കാനാകുക. താത്പര്യമുള്ളവര്‍ക്ക് https://forms.gle/5YuVdG6S8qJb1Y5E7 എന്ന ലിങ്കു വഴിയോ മത്സരം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് പഴശ്ശി ലൈബ്രറിയില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്യാം. രാവിലെ 9.30 ന് രജിസ്ട്രേഷൻ തുടങ്ങും. പോസ്റ്റര്‍ രചനയില്‍ പങ്കെടുക്കുന്നവര്‍ ആവശ്യമായ ഓയില്‍ പെയിന്റോ വാട്ടര്‍ പെയിന്റോ കൊണ്ട് വരണം. മൂന്ന് മത്സരങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെയ് 7 ലെ എന്റെ കേരളം എക്സിബിഷന് ഉദ്ഘാടന വേദിയില്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.