ഇടുക്കി ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 വെള്ളന്താനം, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ചേമ്പളം ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-ആണ്ടവന്‍കുടി എന്നീ മൂന്ന് വാര്‍ഡുകളില്‍ 2022 മെയ് 17 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ ജീവനക്കാര്‍ പ്രസ്തുത വാര്‍ഡുകളിലെ വോട്ടെറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കും. എല്ലാ ജില്ലാ തല ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായ മെയ് 17 ന് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രസ്തുത വാര്‍ഡുകളില്‍ മെയ് 15, വൈകിട്ട് 6 മണി മുതല്‍ വോട്ടെണ്ണല്‍ ദിനമായ മെയ് 18 വരെ മദ്യഷാപ്പുകളും, ബീവറേജസ്, മദ്യ വിൽപ്പന ശാലകളും അടച്ചിട്ട് ഡ്രൈഡേ ആചരിക്കുന്നതിനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.