കേരളത്തിൽ കനത്ത മഴയിൽ 25 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇടുക്കിയിൽ 21 സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. ചിന്നാറിനടുത്ത് മുരിക്കശേരി, അടിമാലി റൂട്ട്, രാജപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, പനംകുറ്റി, കല്ലാർകുറ്റി, പണിക്കൻകുടി, ഉടുമ്പൻചോല, മൂന്നാർ- ലക്ഷ്മി- മാങ്കുളം റോഡ്, ആനവിരട്ടി വില്ലേജ്, മീൻമുട്ടി, മാങ്കുളം, പള്ളിവാസൽ (പ്ലംജൂഡ് റിസോർട്ടിന് സമീപം), പാംബ്‌ള, ഇടശേരിപടിയിൽ, മാങ്കടവു കവല, കൂമ്പൻ പാറ, അമ്പഴച്ചാൽ, ഇരുട്ടുകാനം കല്ലാർ മേഖല, അമ്പലച്ചാൽ ഷാല്യംപാറ റോഡ്, ഒടക്ക സിറ്റി എന്നിവിടങ്ങളിലാണ് ഇടുക്കിയിൽ മണ്ണിടിഞ്ഞത്.
കണ്ണൂരിൽ കരിക്കൊട്ടക്കരിയിലും മലപ്പുറത്ത് പൊങ്കല്ലൂർ പൂച്ചക്കരയിലും വയനാട്ടിൽ മക്കിമലയിലും വൈത്തിരിയിലുമാണ് മണ്ണിടിച്ചിലുണ്ടായത്.