മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ വ്യാവസായ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഒരു വര്‍ഷം- ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2022 മെയ് 29ന് രാവിലെ 10ന് പുലിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിന്‍ പി. വര്‍ഗീസ് അധ്യക്ഷത വഹിക്കും. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി. ഒ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തും. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ജി. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സലാ മോഹന്‍, ജില്ല പഞ്ചായത്ത് അംഗം ഹേമലത മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുജ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് ഗ്രാമം, എല്‍സി കോശി, ജനപ്രതിനിധികളായ ടി.ടി. ശൈലജ, മിനി ഫിലിപ്പ്, സവിത മഹേഷ്, സരിതാ ഗോപന്‍, ലേഖ അജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് നടക്കുന്ന ശില്‍പശാലയില്‍ മികച്ച സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പദ്ധതി രേഖ തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംരംഭകര്‍ക്ക് നല്‍കും.