ആലപ്പുഴ: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം നേരിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം ബാധിക്കുന്നതും ബാധിച്ചവരില്‍ നിന്ന് പകരുന്നതും ഒഴിവാക്കാന്‍ ചുവടെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
▪️ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ മാസ്ക് കൃത്യമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.
▪️കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ പുരട്ടി അണുവിമുക്തമാക്കുകയോ ചെയ്യുക.
▪️അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കുക.
▪️വീടിനു പുറത്തു പോകുന്നവര്‍ മടങ്ങിയെത്തിയാലുടന്‍ വസ്ത്രങ്ങള്‍ മാറി കുളിച്ചതിനു ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
▪️പനി, തലവേദന, ജലദോഷം തുടങ്ങി എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ വീട്ടിലെ മറ്റംഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുകയും എത്രയും വേഗം ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്യുക.
▪️കോവിഡ് പ്രതിരോധത്തിന് ഏറ്റവും പ്രധാനമാണ് വാക്സിന്.
രണ്ടാമത്തെ ഡോസും കരുതല്‍ ഡോസും എടുക്കാനുള്ളവര്‍ എത്രയും വേഗം സ്വീകരിച്ച് പ്രതിരോധം ഉറപ്പാക്കുക. 12 മുതല്‍ 19 വരെ പ്രായമുള്ള എല്ലാവരും വാക്സിന് എടുത്തു എന്ന് ഉറപ്പു വരുത്തുക.