കാഴ്ച പരിമിതിയുള്ള 1000 യുവതീ യുവാക്കള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്കുന്ന കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ കാഴ്ച പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിത്വമുള്ള വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷയും വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂര്‍ണ്ണമായി പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അടക്കം ചെയ്ത് കാഴ്ച പദ്ധതിയിലേക്ക് എന്ന് കവറിന് പുറത്ത് ഖേപ്പെടുത്തിയ അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 0471 2347768, 7152, 7153, 7156, 7510729871
