ജി.എസ്.ടി മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വ്യാപാരികള്‍ക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ നല്‍കാം.  വാറ്റ്, സര്‍വീസ് ടാക്‌സ് തുടങ്ങിയ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന വ്യാപാരികള്‍ക്കാണ് ജി.എസ്.ടി യിലേക്ക് മാറുന്നതിന് താല്‍ക്കാലിക ഐഡി നല്‍കിയിരുന്നത്. താല്‍ക്കാലിക ഐഡി ലഭിച്ചിട്ടും ജി.എസ്.ടി  മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത വ്യാപാരികള്‍ക്കാണ് ഈ അവസരം.  മൈഗ്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ നിര്‍ദ്ദിഷ്ട മതൃകയില്‍ അപേക്ഷ തയ്യാറാക്കി ജി.എസ്.ടി അധികാരിക്ക് നേരിട്ട് നല്‍കണം. തുടര്‍ന്ന് ഓണ്‍ലൈനായി രജിസ്റ്റ്രേഷന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ജി.എസ്.ടി അധികാരി അംഗീകരിക്കുന്നതോടെ പുതിയ ജി.എസ്.ടി നമ്പര്‍ വ്യാപാരിയുടെ ഇ-മെയിലില്‍ ലഭിക്കും. തുടര്‍ന്ന് പുതുതായി ലഭിച്ച ജി.എസ്.ടി. നമ്പര്‍, ആക്‌സസ് ടോക്കണ്‍, എ.ആര്‍.എന്‍. നമ്പര്‍ എന്നിവയും പഴയ ജി.എസ്.ടി നമ്പരും  സെപ്റ്റംബര്‍ 30 ന് മുന്‍പ് migration@gstn.org.in ല്‍ അയച്ച് കൊടുക്കണം.  മൈഗ്രേഷന്‍ പൂര്‍ത്തിയാക്കുന്ന വ്യാപരികള്‍ക്ക് 2017 ജൂലൈ ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ലഭ്യമായതായി കണക്കാക്കും.
  കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ 31/2018 പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലഭ്യമാണ്.