പി.എം.ജി.എസ്.വൈ വയനാട് ജില്ല ഓഫീസില്‍ നിലവില്‍ ഒഴിവുള്ള സീനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ട്, ഡിവിഷണല്‍ അക്കൗണ്ടന്റ് അല്ലെങ്കില്‍ സമാന തസ്തികളില്‍ നിന്നും 2018 നു ശേഷം വിരമിച്ച വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്(പി.എം.ജി.എസ്.വൈ), പോപ്പുലര്‍ ബില്‍ഡിങ്ങ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട് എന്ന വിലാസത്തിലോ tapalpiuwyd@gmail.com എന്ന ഈ മെയില്‍ ഐഡിയിലോ അപേക്ഷിക്കാം. ഫോണ്‍: 04936 203774