ഐ റ്റി, ഐ റ്റി അനുബന്ധ മേഖലയിലെ ജീവനക്കാർക്കും സംരംഭകർക്കുമായി നടത്തുന്ന ക്ഷേമ പദ്ധതിയുടെ ഓൺലൈൻ മെമ്പർഷിപ്പ് രജിസ്ട്രേഷൻ ഉദ്ഘാടനം ബുധനാഴ്ച  നടക്കും. രാവിലെ 11 നു പാളയം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന പരിപാടി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.