ചാരമംഗലം ഗവണ്മെന്റ് ഡി.വി.എച്ച്.എസ്.എസിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 2022 ജൂണ്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് റര്‍ബന്‍ മിഷൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്ത്തികേയന്, ശതാബ്ദി ആഘോഷ കമ്മറ്റി ചെയര്മാന് ആര്. നാസര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് എം.വി പ്രിയ, അംഗം വി. ഉത്തമന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സുധ സുരേഷ്, എസ്. ജ്യോതി മോള്, പഞ്ചായത്തംഗം എ. പുഷ്പവല്ലി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ഡി. ഓമന, ചേര്‍ത്തല ഡി.ഇ.ഒ. സി.എസ് ശ്രീകല, ഏകീകൃത തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ്, കഞ്ഞിക്കുഴി ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് ഡിക്രൂസ്, പ്രിന്‍സിപ്പാള്‍ കെ. രശ്മി, ഹെഡ്മിസ്ട്രസ് ജെ. ഷീല, പഞ്ചായത്ത് സെക്രട്ടറി ടി. ഗീതാകുമാരി,
പി.ടി.എ. പ്രസിഡന്റ് പി. അക്ബര്‍, സ്റ്റാഫ് സെക്രട്ടറി എസ്. ജയലാല്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.
