സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്കുന്ന ധനസഹായത്തില്‍ നിന്ന് മിനിമം ബാലന്‍സ് ചാര്‍ജ് ഉള്‍പ്പെടെയുള്ള യാതൊരു ബാങ്ക് ചാര്‍ജുകളും ഈടാക്കരുതെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി എല്ലാ ബാങ്കുകളോടും നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കുള്ള തുക വിവിധ ബാങ്കുകള്‍ തമ്മില്‍ കൈമാറുന്നതിനുള്ള ചാര്‍ജുകള്‍ ഒഴിവാക്കണമെന്നും ബാങ്കേഴ്സ് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
