മഴ ശക്തമായതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്കിന് കീഴില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. മൊത്തം 49 ക്യാമ്പുകള്‍ തുടങ്ങി. 9685 പേര് ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇതില്‍ 3955 പേര് പുരുഷമ്മാരും 4315 പേര് സ്ത്രീകളും 1415 പേര് കുട്ടികളുമാണ്. പൂവം പാലം, പാറയ്ക്കല്‍ പാലം, ടെംബോ പാലം, വാഴപ്പിളളി പടിഞ്ഞാറ് പാലം എന്നീ പാലങ്ങളിലെ ഷെഡുകളി ലൊരുക്കിയ ക്യാമ്പുകള്‍ മഴയില്‍ പ്രതികൂലാ വസ്ഥയിലാണ്. ഇവരെ സ്കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കോട്ടയം താലൂക്ക് പരിധിയില്‍ നിലവില്‍ 55 ക്യാമ്പുകള്‍ തുറന്നു. ദുരിതബാധിതരുടെ എണ്ണം കണക്കാക്കി വരുന്നു. കൂടുതല്‍ പേര് ക്യാമ്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കു ന്നതിനാല്‍ ദുരിതബാധിതരുടെ കണക്കെടുപ്പ് വൈകിയേക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
